Friday, 4 November 2016
Tuesday, 1 November 2016
Monday, 31 October 2016
RASHTRIYA EKTA DIWAS(National Unity Day)
ഒക്ടോബർ31- രാഷ്ട്ര ഐക്യദിനം:-ഇന്ദിരാഗാന്ധി വധം
1984 ഒക്ടോബർ 31-ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി സിഖുകാരായ സത്വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ രണ്ട് അംഗരക്ഷകരാൽ വെടിയേറ്റ് വധിക്കപ്പെട്ടു. സിഖുകാരുടെ പുണ്യസ്ഥലമായസുവർണ്ണക്ഷേത്രത്തിലെ 'ഓപ്റേഷൻ ബ്ലൂസ്റ്റാർ' എന്നറിയപ്പെടുന്ന സൈനിക നടപടിക്കുള്ള പ്രതികാരമായിരുന്നു ഇന്ദിരാഗാന്ധിയുടെ വധം.ജർണയിൽസിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984ജൂൺ മാസത്തിൽ ഇന്ത്യൻ സേന സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നറിയപ്പെടുന്നത്. 1984 ജൂൺ 5-ഉം 6-ഉം തീയതികളിലാണ് ഈ സൈനിക നടപടി നടന്നത്. സൈനിക നടപടിയിലും സുവർണ്ണക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തിൽ തീർത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ മരിച്ചു.

സുവർണ ക്ഷേത്രത്തിൽ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന സിഖ് വിഘടന വാദികളെ തുരത്തുന്നതിനായി അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന ഇന്ദിരാ
ഗാന്ധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ നടപടി.
സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇതിൻറെ പേരിൽ വളരെയധികം വിമർശിക്കപ്പെട്ടു. ഈ നടപടി സിഖ് സമൂഹത്തിൽ ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും, 1984 ഒക്ടോബർ 31-നു സ്വന്തം സിഖ് കാവൽക്കാരുടെ വെടിയേറ്റുള്ള അവരുടെ കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു.
Wednesday, 19 October 2016
ദേശാഭിമാനി എന്റെ പത്രം പദ്ധതി
ദേശാഭിമാനി എന്റെ
പത്രം പദ്ധതി പി. കരുണാകരൻ എം.പി. ഉദ്ഘാടനം ചെയ്തു.
സി.പി.ഐ. എം. കിനാനൂർ
ലോക്കൽ കമ്മിറ്റിയുടെ നേത്രുത്വത്തിൽ ജ്യോതിഭവൻ സ്കൂളിലെ മുഴുവൻ ക്ലാസ്സിലും ദേശാഭിമാനി
എത്തി. പി. കരുണാകരൻ എം.പി. ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്
എ. വിധുബാല അധ്യക്ഷയായി. ജില്ലാകമ്മിറ്റി അംഗം വി.കെ രാജൻ, ഏരിയാസെക്രട്ടറി ടി.കെ.
രവി, ലോക്കൽ സെക്രട്ടറി പി ക്രിഷ്ണൻ, കെ. കുമാരൻ, സി. ഗംഗാധരൻ, എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്റ്റ്രസ്സ് സി. സോഫിയാമ്മ കെ.ടി. സ്വാഗതം പറഞ്ഞു.
Wednesday, 5 October 2016
Subscribe to:
Posts (Atom)