...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Wednesday, 30 September 2015

ഒക്ടോബര്‍ ഒന്ന്-വയോജന ദിനം

ഇന്ന് ലോക വയോജന ദിനം.

ആയുസ്സിന്‍െറ ഭൂരിഭാഗവും സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിച്ച്, ജീവിതത്തിന്‍െറ സായംസന്ധ്യയില്‍ രോഗങ്ങളാലും വാര്‍ധക്യത്താലും പരസഹായം ആവശ്യമായിവരുന്ന സമയത്ത് മക്കളും മറ്റു ബന്ധുക്കളും നല്ല രീതിയില്‍ കഴിയുമ്പോള്‍തന്നെ, സഹായത്തിനാരുമില്ലാതായിത്തീരുന്നവരുടെ അവസ്ഥ അതിദയനീയമാണ്,വയോജനങ്ങള്‍ അവഗണിക്കപ്പെടേണ്ടവരല്ലെന്നും മറിച്ച് ആദരിക്കപ്പെടേണ്ടവരാണെന്നുമുള്ള ബോധം ജനങ്ങളില്‍ വളരണം. അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പിക്കണം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സമൂഹം അവരോടുള്ള കടമ നിര്‍വഹിക്കുന്നുള്ളൂ. ഫലത്തില്‍ അത് ഇന്നത്തെ യുവാക്കള്‍ക്കുവേണ്ടി തന്നെയുള്ളതാണ്. കാരണം, നാളെ ഈ അവസ്ഥയില്‍ എത്തിച്ചേരുന്നവരാണല്ലോ അവര്‍. വൃദ്ധജനങ്ങളുടെ കണ്ണീര്‍ വീണാല്‍ ആ ചൂടില്‍ സമൂഹ മനസാക്ഷി നെരിപ്പോടുകണക്കെ അണയാതെ നീറിക്കൊണ്ടിരിക്കും -
ഐക്യ രാഷ്ട്രസഭ ഒക്ടോബര്‍ ഒന്ന് വയോജന ദിനമായി ആചരിച്ചു വരുന്നു. 2008 ല്‍ ഈ ദിനത്തിന്‍റെ പ്രഖ്യാപിത ലക്‍ഷ്യം “വയോധികരുടെ അവകാശങ്ങള്‍” ആണ്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ അറുപതാം വാര്‍ഷികമായതിനാലാണ് ഐക്യരാഷ്ട്ര സഭ വയോധികരുടെ അവകാശങ്ങള്‍ ഇത്തവണ പ്രതിപാദ്യമാക്കിയിരിക്കുന്നത്.
ജീവിത സായാഹ്നത്തില്‍ എത്തി നില്‍ക്കുന്നവര്‍ക്ക് ആഹ്ലാദവും പരിഗണനയും നല്‍കുന്ന ഒരു സമൂഹമുണ്ടെങ്കില്‍ എത്ര നന്നായിരിക്കും. ബന്ധുവോ പരിചയക്കാരോ അപരിചിതരോ ആരുമാവട്ടെ, അനുഭവത്തിന്‍റെ തീച്ചൂളയിലൂടെ കടന്നു വന്ന അവരെ നമുക്ക് ഈ ദിനത്തില്‍ സമഭാവനയോടെ കാണാം, ആദരിക്കാം....
******************************************************************************
******************************************************************************
ലോക വയോജന ദിനത്തോടനുബന്ധിച്ച് ജ്യോതിഭവൻ സ്കൂളിലെ വിദ്യാർ°nകൾ കാªnരപ്പൊയിൽ ന്യൂ മലബാർ hr²-- വികലാംഗ സദനം സന്ദർശിച്ച്, ഓരൊ കുട്ടികളും അവിടത്തെ അന്തേവാസികൾക്ക് തോർത്ത്മുണ്ട് കൊടുത്ത് ആദരിച്ചും, മധുര പലഹാരങ്ങൾ വിതരണം ചെയ്തും, വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും അവരെ ആനന്ദിപ്പിച്ചു.