...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Thursday 25 June 2015

വായനവാരാഘോഷം-ജൂൺ19-25

വായനവാരത്തോടനുബന്ധിച്ച് സ്പീച്ച് ക്ലാസ്സ് വ്യത്യസ്ത രൂപത്തിലും ഭാവത്തിലും….
ജ്യോതിഭവൻ ബധിര വിദ്യാലയത്തിൽ വായനവാരത്തോടനുബന്ധിച്ച് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് അധ്യാപകർ നടത്തിയ സ്പീച്ച് ക്ലാസ്സ് കുട്ടികൾക്ക് പുത്തൻ ഉണർവ് നൽകി. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ക്ലാസ്സിനായി തിരഞ്ഞെടുത്തു. Direct Activity,അക്ഷരകളികൾ,വായന മത്സരം, ക്വിസ് മത്സരം, പോസ്റ്റർ, പതിപ്പ് നിർമ്മാണം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു.













Tuesday 23 June 2015

വായനാദിനം-ജൂണ്‍ 19

ജൂണ്‍ 19
വായനാദിനം   പി എന്‍ പണിക്കര്‍ ചരമദിനം
വീണ്ടുമൊരു വായനാദിനം കൂടി.......
ജീവിതത്തിലെ സംഘര്‍ഷങ്ങളെ  കരുത്തോടെ നേരിടാനും യാഥാര്‍ത്ഥ്യബോധമുള്ള ജീവിതവീക്ഷണം രൂപപ്പെടുത്താനും വായന നമ്മെ പ്രാപ്തനാക്കും.
അറിവ് നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സന്തോഷകരമായ ഒരു കല കൂടിയായി വായനയെ സമീപിക്കണം.
വായനാപ്രവര്ത്തനങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനും പ്രചാരണത്തിനും വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവച്ച പി എന്‍ പണിക്കരുടെ ജീവിതത്തെ കുറിച്ച് അറിയേണ്ടത്‌ ഇത്തരുണത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.


1909 - ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു.
മുഴുവന്‍ പേര് പുതുവായില്‍ നാരായണപ്പണിക്കര്‍ 
1926 - തന്റെ ജന്മനാട്ടില്‍ സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു . 
1945 - അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നടത്തി 
1946 - ഗ്രന്ഥശാലകള്‍ക്ക് ഇരുന്നൂറ്റി അന്‍പതുരൂപ പ്രവര്‍ത്തന ഗ്രാന്റ് ലഭിച്ചു തുടങ്ങി 
1977 - ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്തു 
1995 - പി എന്‍ പണിക്കര്‍ അന്തരിച്ചു 
        അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത്‌ വായനാദിനമായി ആചരിക്കുന്നു. ഗ്രന്ഥശാലാസംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും ആയിരുന്ന പി എന്‍ പണിക്കരുടെ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക് ലൈബ്രറീസ് ആക്റ്റ്‌ . 
Pq¬ 19 apXÂ Pq¬ 25 hsc hmb\Zn\þhmcmtLmjw........

അന്തർരാഷ്ട്ര യോഗ ദിനം

അന്തർരാഷ്ട്ര യോഗ ദിനം-ജൂൺ-21

അന്തർരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന യോഗ പരിശീലനത്തിൽ നിന്ന് 



RCI ട്രയിനി ങ്ങ്പ്രോഗ്രാം

RCI ട്രയിനി ങ്ങ്പ്രോഗ്രാം.
Rehabilitation Council of India(RCI) യുടെ ഷെഡ്യൂൾഡ് ചാർട്ട് അനുസരിച്ച്  National Institute of Empowerment of Person with Multiple Disabilities(NIEPMD), ഭിന്നശേഷിയുള്ളവർക്കയുള്ള സമഗ്ര പുനരധിവാസ മേഖലാ കേന്ദ്രം കോഴിക്കോട് CRC യുടെ ആഭിമുഖ്യത്തിൽ ജ്യോതിഭവൻ സ്കൂളിൽ വച്ച് ജൂൺ 15,16,17 തീയ്യതികളിൽ സ്പെഷ്യൽ എഡ്യൂ‍കേറ്റേർസിനു വേണ്ടി റിസോർസ് ട്രയിനിങ്ങും, ജൂൺ 18ന് സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്കു വേണ്ടി ഒരു സൈക്കോളജിക്കൽ കൌൺസലിങ്ങ് ക്ലാസ്സും സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള HI,MR,VI ൽ സ്പെഷ്യൽ ട്രയിനിങ്ങ് കഴിഞ്ഞ് ജോലി ചെയ്യുന്ന 40 തോളം റിസോർസ് അധ്യാപകർ ട്രയിനിങ്ങിൽ പങ്കെടുത്തു.