ചിങ്ങം 1 കർഷക ദിനം
കർഷക ദിനത്തോടനുബന്ധിച്ച് പ്രാദേശിക കാർഷിക ശാസ്ത്രജ്ഞൻ ദിവാകരൻ കടിഞ്ഞിമൂലയുടെ t\XrXzത്തിൽ ജ്യോതിഭവൻ വിദ്യാലയത്തിലെ കുട്ടികൾ നവര നെല്ല് വിതച്ചു. തുടർന്ന് കുട്ടികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു. മുഖ്യാധ്യാപിക സിസ്റ്റർ സോഫിയാമ്മ ദിവാകരനെ പൊന്നാടയണിയിച്ചു. കർഷകൻ ബാലനെയും ആദരിച്ചു.
കർഷകനെ പൊന്നാടയണിയിച്ച് ആദരിക്കൽ,
കർഷക ദിനാചരണം
ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷക ദിനം
ചിങ്ങം പുതുവര്‍ഷ പിറവി മലയാളക്കരയ്ക്ക് കര്‍ഷക ദിനമാണ്.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ചിങ്ങമാസത്തേക്കുളള കടന്നു
വരവ് മലയാളികളെ, പ്രത്യേകിച്ച് കര്‍ഷകരെ ഏറെ ആഹ്ലാദത്തിലെക്കും
ആനന്ദത്തിലെക്കും നയിക്കുന്ന മാസമാണ്.
ടെലിവിഷനും ഇന്റര്‍നെറ്റും
മൊബൈല്‍ഫോണുമൊക്കെ ജീവവായുവായി മാറിയ നമുക്ക് ഇന്നത്തെ കാലത്ത് വിളഞ്ഞു
കിടക്കുന്ന നെല്‍പ്പാടങ്ങള്‍ അന്യമായി കൊണ്ടിരിക്കുന്നു. ഒരു ചെടി നടുക
എന്നത് ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തിലെ ഒരു ചടങ്ങുമാത്രമായി
മാറിയിരിക്കുന്നു. ഒരു കൈയ്യില്‍ മൊബൈലും പിടിച്ച് ടിവിയും കണ്ട് മേശക്ക്
ചുറ്റും ഊണ് കഴിക്കാനിരിക്കുമ്പോള്‍ ഒന്നോര്‍ക്കുക ഉരുട്ടി കഴിക്കുന്നത്
പാടത്തും പറമ്പത്തും ചേറിലും ചെളിയിലും വിയര്‍ത്ത് അധ്വാനിക്കുന്നവന്റെ
കാരുണ്യമാണ് നമ്മുടെ ഓരോ ഉരുളയും. ആ കര്‍ഷകനെ ഓര്‍ക്കുന്ന ദിനമാണിന്ന്.
മനുഷ്യന്റെ ഇന്നോളമുള്ള കണ്ടത്തലുകളില്‍
നിന്നും ഏതൊക്കെ ഒഴിച്ചു നിര്‍ത്തിയാലും മലയാളികള്‍ക്ക് കുത്തരിച്ചോറും
കറിയും ഒഴിച്ചു നിര്‍ത്താനാകില്ല. നമ്മുടെ ഇന്നേവരെയുള്ള
കണ്ടുപിടിത്തങ്ങളില്‍ മഹത്തരമാണ് കൃഷി. പാടത്തും പറമ്പത്തും വിയര്‍ത്ത്
അധ്വാനിച്ച് കൃഷി ചെയ്യുന്ന കര്‍ഷകരെ നമുക്ക് ഓര്‍ക്കാം. ആ അധ്വാനത്തിന്റെ
മനസിനു മുമ്പില്‍ നമിക്കാം. എല്ലാ കര്‍ഷകര്‍ക്കും കര്‍ഷക ദിനാശംസകള്‍.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..