...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Monday, 31 October 2016

RASHTRIYA EKTA DIWAS(National Unity Day)

ഒക്ടോബർ31- രാഷ്ട്ര ഐക്യദിനം:-ഇന്ദിരാഗാന്ധി വധം
                      1984 ഒക്ടോബർ 31-ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി സിഖുകാരായ സത്വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ രണ്ട് അംഗരക്ഷകരാൽ വെടിയേറ്റ് വധിക്കപ്പെട്ടു. സിഖുകാരുടെ പുണ്യസ്ഥലമായസുവർണ്ണക്ഷേത്രത്തിലെ 'ഓപ്റേഷൻ ബ്ലൂസ്റ്റാർ' എന്നറിയപ്പെടുന്ന സൈനിക നടപടിക്കുള്ള പ്രതികാരമായിരുന്നു ഇന്ദിരാഗാന്ധിയുടെ വധം.ജർണയിൽസിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984ജൂൺ മാസത്തിൽ ഇന്ത്യൻ സേന സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നറിയപ്പെടുന്നത്. 1984 ജൂൺ 5-ഉം 6-ഉം തീയതികളിലാണ് സൈനിക നടപടി നടന്നത്. സൈനിക നടപടിയിലും സുവർണ്ണക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തിൽ തീർത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ മരിച്ചു.
സുവർണ ക്ഷേത്രത്തിൽ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന സിഖ് വിഘടന വാദികളെ തുരത്തുന്നതിനായി അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.
സൈനികമായി നടപടി ഒരു വിജയമായിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇതിൻറെ പേരിൽ വളരെയധികം വിമർശിക്കപ്പെട്ടു. നടപടി സിഖ് സമൂഹത്തിൽ ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും, 1984 ഒക്ടോബർ 31-നു സ്വന്തം സിഖ് കാവൽക്കാരുടെ വെടിയേറ്റുള്ള അവരുടെ കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു. 

Wednesday, 19 October 2016

ദേശാഭിമാനി എന്റെ പത്രം പദ്ധതി

ദേശാഭിമാനി എന്റെ പത്രം പദ്ധതി പി. കരുണാകരൻ എം.പി. ഉദ്ഘാടനം ചെയ്തു.



സി.പി.ഐ. എം. കിനാനൂർ ലോക്കൽ കമ്മിറ്റിയുടെ നേത്രുത്വത്തിൽ ജ്യോതിഭവൻ സ്കൂളിലെ മുഴുവൻ ക്ലാസ്സിലും ദേശാഭിമാനി എത്തി. പി. കരുണാകരൻ എം.പി. ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല അധ്യക്ഷയായി. ജില്ലാകമ്മിറ്റി അംഗം വി.കെ രാജൻ, ഏരിയാസെക്രട്ടറി ടി.കെ. രവി, ലോക്കൽ സെക്രട്ടറി പി ക്രിഷ്ണൻ, കെ. കുമാരൻ, സി. ഗംഗാധരൻ, എന്നിവർ സംസാരിച്ചു. ഹെഡ്മിസ്റ്റ്രസ്സ് സി. സോഫിയാമ്മ കെ.ടി. സ്വാഗതം പറഞ്ഞു.

Wednesday, 5 October 2016

വന്യജീവി വാരാഘോഷം

.




maths quiz

LP, UP, HS എന്നീ വിഭാഗങ്ങൾക്ക് ഗണിതശാസ്ത്ര ക്വിസ് മത്സരം നടത്തി. HS വിഭാഗത്തിൽ അഭിലാഷ് എം.എസ്.`ആശമോൾ പി.കെ, UP വിഭാഗത്തിൽ ദേവിദർശന.കെ., LP വിഭാഗത്തിൽ ....എന്നിവർ ഏറ്റവും കൂടുതൽ സ്കോർ നേടി.


ദേശീയ കുഷ്ഠ രോഗ നിർമ്മാർജ്ജന പരിപാടി

ദേശീയ കുഷ്ഠ രോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി സ്കൂളിൽ ഹെൽത്ത് ഇൻസ്പെക്ടർ  ...പരിശോധന നടത്തി. അധ്യാപകർക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി....





ഗാന്ധിജയന്തി വാരാഘോഷം

സേവനവാരം-ശുചീകരണ പ്രവർത്തനങ്ങൾ








Saturday, 1 October 2016

വയോജന ദിനം

അന്താരാഷ്ട്ര വയോജനദിനത്തി ചായ്യോത്ത് ജോതിഭവൻ ബധിര വിദ്യാലയത്തിലെ കുട്ടികൾമലപ്പച്ചേരിയിലുള്ള ന്യൂ മലബാർ വൃദ്ധ സദനം സന്ദർശിച്ച് അവിടത്തെ അന്തേവാസികളായ വയോധികർക്ക് പുത്തൻ വസ്ത്രങ്ങളും പാരിതോഷികങ്ങളും നൽകി ആദരിച്ചു. സ്കൂളിലെ കുട്ടികൾ തന്നെ പിരിച്ചെടുത്ത തുക കൊണ്ടാണ് വസ്ത്രങ്ങൾ വാങ്ങിയത്.ശേഷം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും ജീവിത സായാഹ്നത്തില്‍ എത്തി നില്‍ക്കുന്നവര്‍ക്ക് ആഹ്ലാദവും പരിഗണനയും നല്‍കുന്ന ഒരു കൊച്ചു സമൂഹമായി കുട്ടികൾ മാറി.  നന്മയുടെയും സ്നേഹത്തിന്റെയും കരുണയുടെയും നല്ല  പാഠങ്ങൾ കുട്ടികളിലൂടെ സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമ നടപ്പിലാക്കുന്ന ഈ നല്ല പാഠം പദ്ധതിക്ക്  സ്കൂളിലെ കോർഡിനേറ്റർമാരായ സി.ജോമി.ടി, മി. ഷിനോജ്, ഹെഡ്മിസ്ട്രസ് സി. സോഫിയാമ്മ, അധ്യാപകർ, പി.ടി.എ. എന്നിവർ നേത്രുത്വം നൽകി.  ല്ല പാഠത്തന്റെ നല്ല മാതൃകകള്നാടിനെ നല്ല മാതൃകളായി തീരട്ടെ


 

                                                         

ബന്ധുവോ പരിചയക്കാരോ അപരിചിതരോ ആരുമാവട്ടെ, അനുഭവത്തിന്‍റെ തീച്ചൂളയിലൂടെ കടന്നു വന്ന അവരെ നമുക്ക് ഈ ദിനത്തില്‍ സമഭാവനയോടെ കാണാം, ആദരിക്കാം, ഇന്ന് ലോകവയോജന
   ദിനം.