...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Thursday 15 January 2015

മെട്രിക് മേള

മെട്രിക് മേള
ജ്യോതിഭവന്‍ സ്കൂളിലെ ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ 3,4 ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്  ഗണിത ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയോടനുബന്ധിച്ച് മെട്രിക മേളയും, മാത് സ് ലാബ് ഉദ്ഘാടനവും സ്കൂള്‍  ലോക്കല്‍ മാനേജര്‍ സി.എല്‍സി.ടോം. നിര്‍വഹിച്ചു. മേളയും, മാത് സ് ലാബും കുട്ടികള്‍ക്ക് പുതിയ ദൃശ്യാനുഭവവും പഠന സഹായകവുമായി. ഗണിതപഠന മികവ് ലക്ഷ്യമാക്കി നടത്തിയ മെട്രിക് മേളയിലൂടെ നീളം, ഭാരം, ഉള്ളളവ്, സമയം, രൂപ / കറന്‍സി തുടങ്ങിയ മെട്രിക് അളവുകള്‍ കുട്ടികള്‍ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു.ഗണിതപഠനത്തില്‍ താത്പര്യം ജനിപ്പിച്ചുകൊണ്ട് ഗണിതം ആയാസരഹിതവും,ആസ്വാദ്യകരവുമാക്കി മാറ്റാന്‍ മേള സഹായകരമായി.









No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..