ഇന്ന് ലോക വികലാംഗ ദിനം
ഇന്ന് ഡിസംബര്‍ 3, ലോക വികലാംഗ ദിനം. വൈകല്യമുള്ളവര്ക്കായി സമര്പ്പിച്ച ഈ ദിനത്തെ വ്യത്യസ്തമായ കഴിവുള്ളവരുടെ ദിനമെന്ന് പറയുന്നതാവും ഉചിതം. അവശതയുടെയും അനാഥത്വത്തിന്റെയും ലോകത്ത് അകപ്പെട്ട വികലാംഗരെ ഓര്ക്കാനും സഹായിക്കാനുമുള്ള ദിനം.അംഗവൈകല്യം ബാധിച്ചരെ ഓര്ക്കാന്‍, അവരുടെ ജീവിതത്തിന്റെ അപൂര്ണ്ണതകളെയും അശരണാവസ്ഥയെയും
ഓര്ക്കാന്‍ ലോകം സമര്പ്പിച്ച ദിവസമാണ്. വികലാംഗരെ സ്വന്തവും സ്വതന്ത്രവുമായി
ജീവിക്കാന്‍ അനുവദിക്കുക അതിനവരെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ എക്കാലത്തേയും
ഉദ്ദേശ്യം.ലോകജനസംഖ്യയുടെ 15 ശതമാനത്തോളം വികലാംഗരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചു നിര്‍ത്തപ്പെടാന്‍ പലപ്പോഴും ഒരു വ്യക്തിയുടെ ശാരീരികമായ വൈകല്യങ്ങള്‍ കാരണമാവാറുണ്ട്. എന്നാല്‍ ശാരീരികവൈകല്യങ്ങളില്ലാത്തവരോടൊപ്പം ഈ ലോകത്തിന് വേണ്ടി പലതും ചെയ്യാന്‍ ഇവര്‍ക്കും സാധിക്കും. സഹതാപമല്ല , മറിച്ച് ഇവര്ക്കാവശ്യം അംഗീകാരവും പരിഗണനയുമാണ്.
1983
മുതല്‍ 1992 വരെ ഐക്യരാഷ്ട്രസഭ
വികലാംഗരുടെ ദശകം അഘോശിച്ചിരുന്നു.അടിഎ തുടര്ന്നാണ് 1992 മുതല് ഡിസംബര്‍ 3 ലോക വികലാംഗ ദിനമായി ആചരിച്ച് തുടങ്ങിയത്. സമൂഹത്തില്‍ വികലാംഗര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നിന്നും , അനാഥത്വത്തില്‍ നിന്നും അവരെ കരകയറ്റുവാനും സഹായിക്കുവാനും ഈ ദിനാചരണത്തിലൂടെ സാധിക്കും. ശാരീരികവൈകല്യമെന്ന
പരിമിതിയെ മറികടന്ന് മറ്റുള്ളവരെ പോലെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്ന ബോധവും ആത്മവിശ്വാസവും ഇത്തരം ആളുകളില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..