...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Wednesday, 17 August 2016

ചിങ്ങം 1 കർഷക ദിനം

കർഷക ദിനത്തോടനുബന്ധിച്ച് പ്രാദേശിക കാർഷിക ശാസ്ത്രജ്ഞൻ ദിവാകരൻ കടിഞ്ഞിമൂലയുടെ t\XrXzത്തിൽ ജ്യോതിഭവൻ വിദ്യാലയത്തിലെ കുട്ടികൾ നവര നെല്ല് വിതച്ചു. തുടർന്ന് കുട്ടികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു. മുഖ്യാധ്യാപിക സിസ്റ്റർ സോഫിയാമ്മ ദിവാകരനെ പൊന്നാടയണിയിച്ചു. കർഷകൻ ബാലനെയും ആദരിച്ചു.
  
കർഷകനെ പൊന്നാടയണിയിച്ച്  ആദരിക്കൽ,








കർഷക ദിനാചരണം

ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷക ദിനം

 ചിങ്ങം പുതുവര്‍ഷ പിറവി മലയാളക്കരയ്ക്ക് കര്‍ഷക ദിനമാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ചിങ്ങമാസത്തേക്കുളള കടന്നു വരവ് മലയാളികളെ, പ്രത്യേകിച്ച് കര്‍ഷകരെ ഏറെ ആഹ്ലാദത്തിലെക്കും ആനന്ദത്തിലെക്കും നയിക്കുന്ന മാസമാണ്.
ടെലിവിഷനും ഇന്റര്‍നെറ്റും മൊബൈല്‍ഫോണുമൊക്കെ ജീവവായുവായി മാറിയ നമുക്ക് ഇന്നത്തെ കാലത്ത് വിളഞ്ഞു കിടക്കുന്ന നെല്‍പ്പാടങ്ങള്‍ അന്യമായി കൊണ്ടിരിക്കുന്നു. ഒരു ചെടി നടുക എന്നത് ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തിലെ ഒരു ചടങ്ങുമാത്രമായി മാറിയിരിക്കുന്നു. ഒരു കൈയ്യില്‍ മൊബൈലും പിടിച്ച് ടിവിയും കണ്ട് മേശക്ക് ചുറ്റും ഊണ് കഴിക്കാനിരിക്കുമ്പോള്‍ ഒന്നോര്‍ക്കുക  ഉരുട്ടി കഴിക്കുന്നത് പാടത്തും പറമ്പത്തും ചേറിലും ചെളിയിലും വിയര്‍ത്ത് അധ്വാനിക്കുന്നവന്റെ കാരുണ്യമാണ് നമ്മുടെ ഓരോ ഉരുളയും. ആ കര്‍ഷകനെ ഓര്‍ക്കുന്ന ദിനമാണിന്ന്.
മനുഷ്യന്റെ ഇന്നോളമുള്ള കണ്ടത്തലുകളില്‍ നിന്നും ഏതൊക്കെ ഒഴിച്ചു നിര്‍ത്തിയാലും മലയാളികള്‍ക്ക് കുത്തരിച്ചോറും കറിയും ഒഴിച്ചു നിര്‍ത്താനാകില്ല. നമ്മുടെ ഇന്നേവരെയുള്ള കണ്ടുപിടിത്തങ്ങളില്‍ മഹത്തരമാണ് കൃഷി. പാടത്തും പറമ്പത്തും വിയര്‍ത്ത് അധ്വാനിച്ച് കൃഷി ചെയ്യുന്ന കര്‍ഷകരെ നമുക്ക് ഓര്‍ക്കാം. ആ അധ്വാനത്തിന്റെ മനസിനു മുമ്പില്‍ നമിക്കാം. എല്ലാ കര്‍ഷകര്‍ക്കും കര്‍ഷക ദിനാശംസകള്‍.

17

ആഗസ്റ്റ് 10-17


Monday, 15 August 2016

2016 ആഗസ്റ്റ് 15

സ്വാതന്ത്ര്യദിനാഘോഷം- സ്വാതന്ത്ര്യദിനാഘോഷം -സ്വാതന്ത്ര്യദിനത്തിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ. മധു ജോർജ്ജ് പതാക ഉയർത്തി. തുടർന്ന് ഫ്ലാഗ് സല്യൂട്ട്, പ്രതിഞ്ജ, സ്വാതന്ത്രദിന സന്ദേശം, വന്ദേമാതരം, കുട്ടികളുടെ ബാന്റ് ഡിസ്പ്ലേ, ദേശീയഗാനം എന്നിവ നടന്നു. ഹെഡ്മിസ്റ്റ്രസ് സിസ്റ്റർ സോഫിയാമ്മ എവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു  ശേഷം ശ്രീ.മധു കുട്ടിപോലീസിന് തൊപ്പി അണിയിച്ച് സല്യൂട്ട് ചെയ്തു. അധ്യാപകരുടെ നേത്രുത്വത്തിൽ മധുര വിതരണവും നടത്തി. 
















വീണ്ടും ഒരു ഓഗസ്റ്റ് 15....നമ്മുടെ സ്വാതന്ത്ര്യദിനം...
തീവ്രവാദത്തിനും, വര്‍ഗീയതക്കും ,അഴിമതിക്കുമെതിരെ .നടക്കുന്ന പോരാട്ടത്തില്‍ അണിചേരുക ..
ഭാരതാംബയുടെ അഭിമാനം കാത്തു സൂക്ഷിക്കുവാൻ വേണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളുടേയും സ്വാന്തന്ത്ര്യ സമര സേനാനികളുടെയും വീര ജവാന്മാരുടെയും പാവന സ്മരണക്കു മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ട് എല്ലാ കൂട്ടുകാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ ..
ഭാരത് മാതാ കി ജയ് ...

Wednesday, 10 August 2016

august 10-17

ദേശീയ വിര വിമുക്ത ദിനത്തിൽ കുട്ടികൾക്ക് വിര ഗുളിക നൽകുന്നു.

Saturday, 6 August 2016

ഹിരോഷിമ ദിനം

ചായ്യോത്ത് ജ്യോതിഭവൻ ബധിര വിദ്യാലയത്തിൽ ആഗസ്ത് 6 ഹിരോഷിമ ദിനത്തിൽ യുദ്ധ വിരുദ്ധ റാലി നടത്തി.










അധ്യാപകരായ സി.ജൂലി ജോർജ്ജ്, സി. സീന മാത്യു, ഷിനോജ് എം.എൻ. എന്നിവരുടെ നേXrത്വത്തിൽ കുട്ടികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ,പ്ലക്കാർഡ് നിർമ്മാണ മത്സരവും, വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണ മത്സരത്തിലെ വിജയികൾക്ക് ഹെഡ്മിസ്ട്രസ് സി.സോഫിയാമ്മ സമ്മാനവും നൽകി.