ജൂണ്‍ 19
വായനാദിനം
പി എന്‍ പണിക്കര്‍ ചരമദിനം
വീണ്ടുമൊരു
വായനാദിനം കൂടി.......
ജീവിതത്തിലെ
സംഘര്‍ഷങ്ങളെ കരുത്തോടെ നേരിടാനും യാഥാര്‍ത്ഥ്യബോധമുള്ള ജീവിതവീക്ഷണം
രൂപപ്പെടുത്താനും വായന നമ്മെ പ്രാപ്തനാക്കും.
അറിവ് നിര്‍മ്മിക്കാന്‍
സഹായിക്കുന്ന സന്തോഷകരമായ ഒരു കല കൂടിയായി വായനയെ സമീപിക്കണം.
വായനാപ്രവര്ത്തനങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനും
പ്രചാരണത്തിനും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവച്ച പി എന്‍ പണിക്കരുടെ ജീവിതത്തെ
കുറിച്ച് അറിയേണ്ടത് ഇത്തരുണത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.
1909 - ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും
മകനായി ജനിച്ചു.
മുഴുവന്‍ പേര്
പുതുവായില്‍ നാരായണപ്പണിക്കര്‍
1926 - തന്റെ ജന്മനാട്ടില് സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു .
1945 - അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര്‍
ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നടത്തി
1946 - ഗ്രന്ഥശാലകള്‍ക്ക് ഇരുന്നൂറ്റി അന്‍പതുരൂപ പ്രവര്‍ത്തന ഗ്രാന്റ് ലഭിച്ചു
തുടങ്ങി
1977 - ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്തു
1995 - പി എന്‍ പണിക്കര്‍ അന്തരിച്ചു
അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത്
വായനാദിനമായി ആചരിക്കുന്നു. ഗ്രന്ഥശാലാസംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും
ആയിരുന്ന പി എന്‍ പണിക്കരുടെ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക്
ലൈബ്രറീസ് ആക്റ്റ് .
Pq¬ 19 apXÂ Pq¬ 25 hsc hmb\Zn\þhmcmtLmjw........