...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Monday, 17 August 2015

ചിങ്ങം 1- കർഷകദിനം


ചിങ്ങം 1- കർഷകദിനം
(വിഷവിമുക്ത അഹാരം; രോഗ രഹിത ജീവിതം)
അഭിമുഖം: 
ജീവനം ഓർഗാനിക് ടെറസ് ഫാമിങ്ങിലെ കാർഷിക വിദഗ്ദരായ ജയൻ പറമ്പ, ശശിധരൻ കമ്പല്ലൂർ എന്നിവരുമായുള്ള കർഷക അഭിമുഖം നടത്തി. കീടനിയന്ത്രണം എങ്ങനെ?, വളപ്രയോഗം എപ്രകാരം?,വിവിധതരം ജൈവകീടനാശിനികൾ ഏതെല്ലാം?,വിവിധതരം വിത്തുകൾ പരിചയപ്പെടൽ, വിത്തുകൾ നടുംബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എന്നിവയിലെല്ലാം കുട്ടികൾക്ക് വിദഗ്ദ നിർദ്ദേശം ലഭിക്കുകയുണ്ടായി.




Friday, 14 August 2015

സ്വാതന്ത്ര്യദിനം


വെല്ലുവിളികൾ ഏറെയാണ്.............ഏങ്കിലും പ്രതീക്ഷ കൈവിടരുത്. രാഷ്ട്രപുരോഗതിക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം.ഒരേ മനസ്സോടെ, ജാ‍തിയോ, മതമോ, ഭാഷയോ, രാഷ്ട്രീയമോ, അതിനൊരിക്കലും തടസമാകരുത്........
..............ഏവർക്കും സ്വാതന്ത്രദിനാശംസകൾ.....

Tuesday, 11 August 2015

ഓണത്തിനു് അഞ്ച് കിലോ അരി...

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണം ഉത്സവത്തോടനുബന്ധിച്ച് സൗജന്യമായി അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.

Thursday, 6 August 2015

ടാഗോർ അനുസ്മരണം-ആഗ്സ്ത് 7

                                               രവീന്ദ്രനാഥ ടാഗോർ
സ്മരണാഞ്ജലി-2015

1861 മെയ് 6 ന് ഭാരതീയ മഹാകവിയായ ജനിച്ചു. 1912 ൽ പ്രസിദ്ധീകരിച്ച് ഗീതാഞ്ജലിക്ക് നോബൽ സമ്മാനം ലഭിച്ചു. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന….എഴുതിയത് ടാഗോറാണ്.1941 ആഗ്സ്ത് 7 ന് ടാഗോർ മരണമടഞ്ഞു എങ്കിലും ജനഗണമനയിലൂടെ ഇന്നും ജനമനസ്സുകളിൽ അദ്ദേഹം ജീവിച്ചിരിക്കുന്നു.

ടാഗോർ അനുസ്മരണത്തോടനുബന്ധിച്ച് സ്കൂളിൽ ദേശീയഗാന മത്സരം നടത്തി.

ഹിരോഷിമ ദിനം- ആഗസ്ത് 6

ഹിരോഷിമ  ദുരന്തസ്മരണ 
 1945 ആഗസ്ത്  6
 മനുഷ്യരാശിക്കുമേല്ആറ്റംബോംബ് പരീക്ഷിച്ച അമേരിക്കന്കാടത്തത്തിന്റെ സ്മരണ.  1945 ആഗസ്ത് ആറിന് അമേരിക്കന്യുദ്ധവിമാനം ബോംബ് വര്ഷിച്ചത് രാവിലെ 8.15നായിരുന്നു. ബോംബ് സ്ഫോടനം നടന്ന 1945ല്ത്തന്നെ 1,40,000 പേര്മരിച്ചിരുന്നു. അന്ന് ഹിരോഷിമയിലെ ആകെ ജനസംഖ്യ 3,50,000 മാത്രമായിരുന്നു എന്നു കൂടി ഓര്ക്കുമ്പോഴാണ് ബോംബിന്റെ മാരകപ്രഹരശേഷി വ്യക്തമാകുന്നത്. മനുഷ്യരാശിക്കേറ്റ കനത്ത തിരിച്ചടി പക്ഷെ ജപ്പാനിലെ യുവതലമുറ മറന്നുതുടങ്ങിയിരിക്കുന്നു. ഹിരോഷിമയിലെ 64.8 ശതമാനം പ്രാഥമിക സ്കൂള്കുട്ടികള്ക്കും ദുരന്തം നടന്ന തീയതി അറിയില്ലത്രെ! രക്ഷപ്പെട്ടവരുടെ ശരാശരി വയസ്സ് ഇപ്പോള്‍ 70 ആയിരിക്കുന്നതും ദുരന്തസ്മരണ നിലനിര്ത്തുന്നതിന് തടസ്സമായി നില്ക്കുന്നുണ്ട്.

Monday, 3 August 2015

AUGUST-3




­­­­­·®´š ദിനത്തിൽ സ്കൂൾ ലീഡർ അഭിലാഷ്.എം.എസ്. സഹായപ്പെട്ടി ð¯പിക്കുന്നു..