ഹിരോഷിമ ദുരന്തസ്മരണ
1945 ആഗസ്ത് 6
മനുഷ്യരാശിക്കുമേല്‍ ആറ്റംബോംബ് പരീക്ഷിച്ച അമേരിക്കന്‍ കാടത്തത്തിന്റെ സ്മരണ. 1945 ആഗസ്ത് ആറിന് അമേരിക്കന്‍ യുദ്ധവിമാനം ബോംബ് വര്ഷിച്ചത് രാവിലെ 8.15നായിരുന്നു. ബോംബ് സ്ഫോടനം നടന്ന 1945ല്‍ത്തന്നെ 1,40,000 പേര്‍ മരിച്ചിരുന്നു. അന്ന് ഹിരോഷിമയിലെ ആകെ ജനസംഖ്യ 3,50,000 മാത്രമായിരുന്നു എന്നു കൂടി ഓര്ക്കുമ്പോഴാണ് ബോംബിന്റെ മാരകപ്രഹരശേഷി വ്യക്തമാകുന്നത്. മനുഷ്യരാശിക്കേറ്റ ഈ കനത്ത തിരിച്ചടി പക്ഷെ ജപ്പാനിലെ യുവതലമുറ മറന്നുതുടങ്ങിയിരിക്കുന്നു. ഹിരോഷിമയിലെ 64.8 ശതമാനം പ്രാഥമിക സ്കൂള്‍ കുട്ടികള്‍ക്കും ദുരന്തം നടന്ന തീയതി അറിയില്ലത്രെ! രക്ഷപ്പെട്ടവരുടെ ശരാശരി വയസ്സ് ഇപ്പോള്‍ 70 ആയിരിക്കുന്നതും ദുരന്തസ്മരണ നിലനിര്ത്തുന്നതിന് തടസ്സമായി നില്ക്കുന്നുണ്ട്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..