...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Thursday, 10 December 2015

മനുഷ്യാവകാശ ദിനം - ഡിസംബർ 10

ഇന്ന് ലോക മനുഷ്യാവകാശ ദിനം
മാനുഷിക മൂല്യങ്ങളുടെ പുത്തൻ പ്രതീക്ഷകളുമായി മറ്റൊരു ലോക മനുഷ്യാവകാശ ദിനം കൂടി. സാമൂഹിക, സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ ഒത്തൊരുമയോടെ മുന്നോട്ട് എന്ന ആഹ്വാനമാണ് ഇത്തവണ ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ചിരിക്കുന്നത്. മനുഷ്യാവകാശം 365 എന്നതാണ് വർഷത്തെ മുദ്രാവാക്യം. എല്ലാ ദിവസവും മനുഷ്യാവകാശം എന്ന ആശയമാണ് ഇതിലൂടെ നൽകുന്നത്.

എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്ത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയും ഉള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം.          1948 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ നിർദേശപ്രകാരം ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചു വരുന്നത്. അനന്തസോടെ സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശ ദിനം ഓരോ മനുഷ്യനും നൽകുന്നത്.എല്ലാമനുഷ്യരുടേയും അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം എന്നറിയപ്പെടുന്നത്.  “മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുൻപിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ടീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു”. സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും , ജനാധിപത്യക്രമം പാലിക്കപ്പെടതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ് .മാനവിക മൂല്യങ്ങളെ പരിരക്ഷിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലുമായി ഓരോ മനുഷ്യാവകാശ ദിനവും കടന്നു പോകുമ്പോൾ മനുഷ്യാവകാശ ലംഘനങ്ങൾ ലോകമെങ്ങും അരങ്ങറുന്നു. സിറിയയിലും പലസ്തീനിലും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെടുമ്പോൾ ലോകം നോക്കു കുത്തിയാവുകയാണ്.
ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കുട്ടികളോടുള്ള അതിക്രമങ്ങൾ, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യയിലും അരങ്ങേറുന്നു. ലോകം ഏറെ പുരോഗമിച്ചിട്ടും മനുഷ്യാവകാശത്തെ അമർച്ച ചെയ്യാനുളള പ്രവണതയിൽ മാറ്റമില്ലാത്തത് ലജ്ജാകരമാണ്. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ ശബ്ദമുയർത്താൻ ദിനം ഊർജം പകരട്ടെ......

Friday, 4 December 2015

അനുമോദനങ്ങൾ


വിജയികൾക്ക് അനുമോദനങ്ങൾ........

2015 നവംബർ 24-28 കൊല്ലത്ത് വച്ച് നടന്ന ശാസ്ത്രോത്സവം-പ്രവർത്തിപരിചയ മേളയിൽ രണ്ടും,മൂന്നും സ്ഥാനങ്ങൾ നേടി സമ്മാനാർഹമായ കുട്ടികൾക്ക് ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും നൽകി ഹെഡ്മിസ്ട്രസും അധ്യാപകരും അനുമോദിച്ചു…..

Wednesday, 2 December 2015

ഡിസംബർ-3


ഇന്ന് ലോക വികലാംഗ ദിനം

ഇന്ന് ഡിസംബര്‍ 3, ലോക വികലാംഗ ദിനം.   വൈകല്യമുള്ളവര്ക്കായി സമര്പ്പിച്ച ദിനത്തെ വ്യത്യസ്തമായ കഴിവുള്ളവരുടെ ദിനമെന്ന് പറയുന്നതാവും ഉചിതം. അവശതയുടെയും അനാഥത്വത്തിന്റെയും ലോകത്ത് അകപ്പെട്ട വികലാംഗരെ ഓര്ക്കാനും സഹായിക്കാനുമുള്ള ദിനം.അംഗവൈകല്യം ബാധിച്ചരെ ഓര്ക്കാന്‍, അവരുടെ ജീവിതത്തിന്റെ അപൂര്ണ്ണതകളെയും അശരണാവസ്ഥയെയും ഓര്ക്കാന്ലോകം സമര്പ്പിച്ച ദിവസമാണ്. വികലാംഗരെ സ്വന്തവും സ്വതന്ത്രവുമായി ജീവിക്കാന്അനുവദിക്കുക അതിനവരെ പ്രാപ്തരാക്കുക എന്നതാണ് ദിനാചരണത്തിന്റെ എക്കാലത്തേയും ഉദ്ദേശ്യം.ലോകജനസംഖ്യയുടെ 15 ശതമാനത്തോളം വികലാംഗരാണെന്നാണ് കണക്കുകള്സൂചിപ്പിക്കുന്നത്
സമൂഹത്തിന്റെ മുഖ്യധാരയില്നിന്ന് ഒഴിച്ചു നിര്ത്തപ്പെടാന്പലപ്പോഴും ഒരു വ്യക്തിയുടെ ശാരീരികമായ വൈകല്യങ്ങള്കാരണമാവാറുണ്ട്. എന്നാല്ശാരീരികവൈകല്യങ്ങളില്ലാത്തവരോടൊപ്പം ലോകത്തിന് വേണ്ടി പലതും ചെയ്യാന്ഇവര്ക്കും സാധിക്കും. സഹതാപമല്ല , മറിച്ച് ഇവര്ക്കാവശ്യം അംഗീകാരവും പരിഗണനയുമാണ്.
1983 മുതല്‍ 1992 വരെ ഐക്യരാഷ്ട്രസഭ വികലാംഗരുടെ ദശകം അഘോശിച്ചിരുന്നു.അടിഎ തുടര്ന്നാണ് 1992 മുതല് ഡിസംബര്‍ 3 ലോക വികലാംഗ ദിനമായി ആചരിച്ച് തുടങ്ങിയത്. സമൂഹത്തില്വികലാംഗര്നേരിടുന്ന പ്രശ്നങ്ങളില്നിന്നും , അനാഥത്വത്തില്നിന്നും അവരെ കരകയറ്റുവാനും സഹായിക്കുവാനും ദിനാചരണത്തിലൂടെ സാധിക്കും. ശാരീരികവൈകല്യമെന്ന പരിമിതിയെ മറികടന്ന് മറ്റുള്ളവരെ പോലെ ഒട്ടേറെ കാര്യങ്ങള്ചെയ്യാന്സാധിക്കും എന്ന ബോധവും ആത്മവിശ്വാസവും ഇത്തരം ആളുകളില്ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം.                                                കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക